Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് മാതൃക കേരളത്തിനു വേണ്ട: വിഎസ്

VS
തൃശൂര്‍: ഗുജറാത്ത് മാതൃകയില്‍ കേരളത്തിലെ മണ്ണും വെള്ളവും റിയല്‍ എസ്‌റ്റേറ്റ് മാഫിയക്കു വിട്ടുകൊടുക്കില്ലെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.

വികസനത്തിന്റെ പേരില്‍ കണ്ടല്‍കാടും വെള്ളക്കെട്ടും നോക്കി നടക്കുന്നവരുണ്ട്. ഇവരോട് എനിക്കു പറയാനുള്ളത് കേരളം സസ്യശ്യാമള കോമളമാണെന്നാണ്- അദ്ദേഹം പറഞ്ഞു.കൊരട്ടിയില്‍ ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനകീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പിണറായി വിജയന്‍ നടത്തിയ ഏകജാലക പരാമര്‍ശനത്തിനുള്ള മറുപടിയാണു വി.എസ് ഇങ്ങനെ പറഞ്ഞതെന്നാണു വിലയിരുത്തപ്പെടുന്നത്.

പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്‍ അടച്ചുപൂട്ടേണ്ട സാഹചര്യമില്ലെന്നും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ചശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവളം കൊട്ടാരം ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും വി.എസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+