കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലുവെട്ടുമെന്ന് പറഞ്ഞ മണി എവിടെ? വിഎസ്

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
മൂന്നാര്‍: സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയെ പരിഹസിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രംഗത്ത്.

ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ വന്നാല്‍ കാല് വെട്ടുമെന്ന് പറഞ്ഞവരുടെ മുന്നില്‍ നിന്ന് മൂന്നാറില്‍ 12000 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ സാധിച്ചെന്ന് വി എസ് പറഞ്ഞു. മൂന്നാറില്‍ വനഭൂമി വിജ്ഞാപന പ്രഖ്യാപനം നടത്തുന്നതിനിടെയായിരുന്നു മണിയെക്കുറിച്ച് വിഎസിന്റെ പരാമര്‍ശം.

മൂന്നാറില്‍ അനധികൃതമായി ടാറ്റ കൈയ്യേറിയ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കും.
വനം, പരിസ്ഥിതി സംരക്ഷണത്തിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സൈലന്റ് വാലി സംരക്ഷണ പദ്ധതിയുള്‍പ്പെടെയുള്ള പല പദ്ധതികളും ലോകശ്രദ്ധ ആകര്‍ഷിച്ചു. ഹൈറേഞ്ചിലെ പുഴകളെയും നദികളെയും സംരക്ഷിക്കാന്‍ ഞങ്ങള്‍ വീണ്ടുമെത്തുകയാണ് - വി എസ് പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ മൂന്നാര്‍ ഓപ്പറേഷനെ തകര്‍ക്കാനായി പലപ്പോഴും പരസ്യമായി എംഎം മണി രംഗത്തുവന്നിരുന്നു.
മൂന്നാറില്‍ നിന്ന് ആരെയും ഒഴിപ്പിക്കാന്‍ സി പി എം അനുവദിക്കില്ലെന്നും പാവപ്പെട്ട കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന പാരമ്പര്യം സി പി എമ്മിനില്ലെന്നുമായിരുന്നു മണിയുടെ വാദം.

നവീന മൂന്നാറൊക്കെ ശുദ്ധ തട്ടിപ്പാണെന്നും നിവേദിത പി ഹരന്‍ എന്ന സ്ത്രീ വിവര ദോഷിയാണെന്നും മണി പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X