ബെക്കാമിന്റെ കാര്‍ ഇബെയില്‍ ലേലത്തിന്

കാര്‍ വാങ്ങിയ ശേഷം അമ്പതിനായിരം ഡോളര്‍ കൂടി മുടക്കി ബെക്കാം അതിന് വേണ്ട പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. സ്വന്തം ജഴ്‌സി നമ്പരായ 23 എന്ന അക്കം ലതര്‍ സീറ്റുകളിലും മറ്റും തുന്നിച്ചേര്‍ത്ത് സര്‍വ്വത്ര ബെക്കാം മുദ്ര പതിപ്പിച്ച പോര്‍ഷെയാണ് ഇപ്പോള്‍ ലേലത്തിനെത്തിയിരിക്കുന്നത്.
ചെക്വേര്‍ഡ് എന്ന കമ്പനിയാണ് 134,000 ഡോളര്‍ വിലയിട്ട് കാര്‍ ലേലം ചെയ്യുന്നത്. ബെക്കാമിന്റെയും ഭാര്യ വിക്ടോറിയയുടെയും കാര്‍ കമ്പം പ്രസിദ്ധമാണ്.
ഇവരുടെ കുട്ടികള്‍ സ്‌കൂളില്‍ പോകാനും വരാനും ഉപയോഗിക്കുന്നത് റോള്‍സ് റോയ്‌സ് കാറാണ്. കറുപ്പും വെളുപ്പും നിറത്തിലുള്ള രണ്ട് മുന്തിയ മോഡല്‍ പോര്‍ഷെകളും ഒരു കാഡിലാക് എസ്‌കലേഡും ഈ സെലിബ്രിറ്റി ദമ്പതികള്‍ക്ക് സ്വന്തമായുണ്ട്.












Click it and Unblock the Notifications