Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തിനെ കമ്മ്യൂണിസ്റ്റുകാരന്‍ പുകഴ്ത്തുമോ?

Pinarayi Vijayan
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര പഠന കോണ്‍ഗ്രസില്‍ സംസാരിക്കവെ വികസന കാര്യത്തില്‍ തമിഴ്‌നാടിനെ മാതൃകയാക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് സിപി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

ഗുജറാത്തിനെ മാതൃകയാക്കണമെന്ന് താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ ഒരു വിഭാഗം മാധ്യമവളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വികസന സമീപനങ്ങളില്‍ പാര്‍ട്ടിയ്ക്ക് രണ്ട് പക്ഷങ്ങളില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും പാര്‍ട്ടിയ്ക്കും ഒരേ നിലപാടാണുള്ളത്.

തമിഴ്‌നാട്ടില്‍ എം.കെ.സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകുമ്പോഴാണ് വ്യവസായ വകുപ്പ് ഏറ്റെടുക്കുന്നത്. അതുവരെ കരുണാനിധി തന്നെയാണ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അപ്പോഴുണ്ടായ വികസനത്തെ കുറിച്ച് തന്റെ ഒരു സഹൃത്ത് പറഞ്ഞതിനെ കുറിച്ചാണ് പഠന കോണ്‍ഗ്രസില്‍ പരാമര്‍ശിച്ചത്.

എന്നാല്‍ തന്റെ പരാമര്‍ശം ഗുജറാത്തിനെപ്പറ്റിയായിരുന്നുവെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാത്ത നരേന്ദ്ര മോഡിയുടെ ഗുജറാത്തിനെ സ്വബോധമുള്ള ഏതെങ്കിലും കമ്മ്യൂണിസ്റ്റുകാരന്‍ പുകഴ്ത്തുമോയെന്നും പിണറായി വിജയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചോദിച്ചു.

ഗുജറാത്തിലും മറ്റും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി കേരളത്തിന്റെ മണ്ണും പ്രകൃതിയും റിയല്‍ എസ്‌റ്റേറ്റ് ലോബിക്ക് വിട്ടുകൊടുക്കാനാവില്ലെന്ന് വി.എസ് കൊരട്ടി ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യവെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+