കാമുകിയുടെ മകളെ കൊന്നത് വഴങ്ങാത്തതിന്
കായംകുളം: കാമുകിയുടെ മകളും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന അശ്വതി(15)യെ കൊലപ്പെടുത്തിയത് ശാരീരിക ബന്ധത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണെന്ന് പ്രതി ശിവപ്രസാദ് (53) പൊലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഡിസംബര്‍ 25നാണ് കാമുകിയുടെ മകളായിരുന്ന അശ്വതിയെ ശിവപ്രസാദ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. ഇതിന് ശേഷം ശിവപ്രസാദ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. അതേ സമയം നേരത്തെ അശ്വതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ശിവപ്രസാദിനെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശദമായ തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ശിവപ്രസാദിനെയും കൂട്ടി ശനിയാഴ്ച പൊലീസ് തെളിവെടുപ്പ് നടത്തി.












Click it and Unblock the Notifications