അഭയ: നാര്‍കോ വിധി റദ്ദാക്കാന്‍ നിവേദനം
കൊച്ചി: കേസന്വേഷണത്തിന് പ്രതികളെയും സാക്ഷികളെയും വിധേയമാക്കുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിവേദനം.
കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ പിതാവ് തോമസ് ഐക്കരക്കുന്നേലാണ് തന്റെ അഭിഭാഷകന്‍ എഎക്‌സ് വര്‍ഗീസ് മുഖേന ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ക്ക് ശനിയാഴ്ച നിവേദനം നല്‍കിയത്.
നിവേദനം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ചുകൊടുക്കുമെന്നും നീതി ലഭിയ്ക്കാന്‍ നടപടി സ്വീകരിയ്ക്കുമെന്നും ജസ്റ്റിസ് കൃഷ്ണയ്യര്‍ വ്യക്തമാക്കി.
കര്‍ണാടകയിലെ ഒരു കേസിന്റെ അടിസ്ഥാനത്തില്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്ന ഡിവിഷന്‍ ബഞ്ചാണ് നാര്‍ക്കോ പരിശോധന ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications