പരിയാരം മെഡിക്കല്‍ കോളെജില്‍ തിരഞ്ഞെടുപ്പ്
കണ്ണൂര്‍: സംഘര്‍ഷമുണ്ടാവുമെന്ന ആശങ്കകള്‍ക്കിടെ പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് തുടങ്ങി.
വോട്ടെടുപ്പ് നടക്കുന്ന പരിയാരം കെ.കെ.എന്‍. സ്മാരക ഗവ. സ്‌കൂളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 3,697 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. എന്നാല്‍ യുഡിഎഫ്. സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും ബൂത്തുകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
തിരഞ്ഞെടുപ്പിനായി വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എ.ആര്‍., കെ.എ.പി., ലോക്കല്‍ പോലീസ് ഉള്‍പ്പെടെ അഞ്ഞൂറോളം പോലീസുകാരാണ് ഇവിടെയുള്ളത്.
ശനിയാഴ്ച വൈകുന്നേരം കെ.കെ.എന്‍. പരിയാരം സ്‌കൂളിലെത്തിയ ഉത്തരമേഖലാ ഐ.ജി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.












Click it and Unblock the Notifications