Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയറുത്ത നിലയില്‍ 15 യുവാക്കളുടെ മൃതദേങ്ങള്‍

Fifteen beheaded bodies found in Mexico
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ അകപുല്‍കോയിലെ ബീച്ച് റിസോര്‍ട്ടില്‍ നിന്ന് തലയറുത്ത നിലയില്‍ 15 യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 25നും 30 നും ഇടയില്‍ പ്രായമുള്ളവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട അഞ്ചു വാഹനങ്ങളില്‍ നിന്നുമാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മയക്കുമരുന്നു സംഘങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ജ്വോകിന്‍ ഗുസ്മാന്‍ കുപ്രശസ്തമായ ദ പസഫിക് കാര്‍ട്ടല്‍ എന്ന മയക്കുമരുന്ന് കടത്ത് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് കരുതുന്നു.

2006 നു ശേഷം മെക്‌സിക്കോയില്‍ മയക്കുമരുന്നു സംഭവങ്ങളുമായി ബന്ധപ്പെട്ട് 30,000 പേരാണു കൊല്ലപ്പെട്ടത്.മയക്കുമരുന്നു സംഘങ്ങളെ നിയന്ത്രിക്കാന്‍ പ്രസിഡന്റ് ഫെലിപ് കല്‍ഡെറോണ്‍ പതിനായിരക്കണക്കിനു സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. എന്നിട്ടും ഇത്തരം കൂട്ടക്കൊലകള്‍ ഇവിടെ അരങ്ങേറുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+