വിക്കിലീക്സ്: അന്വേഷണം ട്വിറ്ററിലേക്കും
വാഷിങ്ടണ്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെയും മറ്റു മൂന്നുപേരുടെയും വിവരങ്ങള്‍ കൈമാറാന്‍ പ്രശസ്ത മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിനോട് അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കയിലെ മറ്റു ചില ഇന്‍ര്‍നെറ്റ് കമ്പനികളോടും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും വിക്കിലീക്‌സ് അറിയിച്ചു.
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വിറ്ററിന്റെ ഓഫീസിലെത്തി അസാഞ്ചിന്റെയും ഐസ്‌ലന്‍ഡിലെ എംപി ഉള്‍പ്പെടെയുള്ളവരുടെയും അക്കൗണ്ട് രേഖകളും ബന്ധപ്പെടാനുള്ള വിവരങ്ങളും സ്വകാര്യ സന്ദേശങ്ങളും വ്യക്തിഗത വിവരങ്ങളും ആവശ്യപ്പെട്ടുവെന്നാണ് വിക്കിലീക്‌സ് വെളിപ്പെടുത്തിയത്.
വെര്‍ജീനിയയിലെ യുഎസ് ഡിസ്ട്രിക്ട് കോടതി ആവശ്യപ്പെട്ടതുപ്രകാരമാണ് ട്വിറ്റര്‍ അധികൃതരെ അന്വേഷണ ഉദ്യോഗസ്ഥര്‍ സമീപിച്ചത്.












Click it and Unblock the Notifications