ആപ്പിളിന്റെ മുതലാളിക്ക് ശംബളം 1 ഡോളര്‍

മുന്നൂറ്റിയെട്ട് ബില്യന്‍ ആസ്തിയുള്ള കമ്പനിയുടെ സിഇഒയുടെ ഇത്ര കുറഞ്ഞ ശംബളം വാങ്ങുന്നത് എന്തിനെന്നല്ലേ, 1997ല്‍ ആപ്പിളിന്റെ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ ശംബളമല്ല, കമ്പനിയുടെ വളര്‍ച്ച മാത്രമാണ് സ്റ്റീവ് ലക്ഷ്യമിട്ടത്. പതിമൂന്നു വര്‍ഷംകൊണ്ട് അതു നേടിയപ്പോഴും സ്റ്റീവ് പ്രതീകാത്മകമായി വാങ്ങുന്നത് ഒരു ഡോളര്‍.
വാര്‍ഷിക കണക്കെടുപ്പിന് ശേഷം കമ്പനി തന്നെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ഒരു ഡോളറിന് അമേരിക്കയില്‍ ഒരു ദിവസം പോയിട്ട് ഒരു സെക്കന്റ് പോലും ജീവിയ്ക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ശംബളമായി ഒരു ഡോളര്‍ കൊടുക്കുമ്പോള്‍ തന്നെ സ്റ്റീവിന്റെ ചെലവുകള്‍ മുഴുവന്‍ വഹിച്ചത് കമ്പനിയാണ്.
ഒരു കോടി പന്ത്രണ്ടുലക്ഷത്തി നാല്‍പ്പത്തയ്യായിരം രൂപയാണ് 2010ല്‍ സ്റ്റീവിന്റെ ചെലവ്. ഇതു മുഴുവന്‍ ഓഫിസ് കാര്യങ്ങള്‍ക്കായുള്ള യാത്രാച്ചെലവുകളാണ്. അതുകൊണ്ടാണ് കമ്പനിയുടെ കണക്കുകളില്‍ പ്രത്യേകം എടുത്തു പറയുന്നത്.
ആപ്പിളിന്റെ 5.5 മില്യന്‍ ഷെയറില്‍ നിന്നുള്ള ഡിവിഡന്റാണ് സ്റ്റീവിന്റെ മറ്റൊരു വരുമാനം. വാള്‍ട്ട് ഡിസ്നിയുടെ 138 മില്യന്‍ ഷെയറുകളും സ്റ്റീവിന്റെ കൈവശമാണ്.
ഇത്രയും പണമുണ്ടെങ്കില്‍ വേറെ ശംബളമെന്തിനെന്ന് ചോദിയ്ക്കുന്നുവരുണ്ട്. മാന്ദ്യകാലത്ത് അമേരിക്കയിലെ കൊടി കെട്ടിയ കമ്പനികള്‍ മുക്കൂംകുത്തി വീഴുകയും ആയിരക്കിന് പേര് തൊഴില്‍രഹിതരാവുകയും ചെയ്തപ്പോള്‍ വന്‍ കമ്പനികളിലെ സിഇഒമാരും ഉന്നത ഉദ്യോഗസ്ഥരും വാങ്ങിയിരുന്ന ശംബളം അക്കാലത്ത് വന്‍ ചര്‍ച്ചാ വിഷയമായിരുന്നു. യുഎസ് പ്രസിഡന്റ് ഒബാമ തന്നെ ഈ ധാരാളിത്തത്തെ നിശിതമായി വിമര്‍ശിച്ചു.
ചെലവുകള്‍ കമ്പനികള്‍ വഹിയ്ക്കുമ്പോള്‍ തന്നെയായിരുന്നു മള്‍ട്ടിനാഷണല്‍ കമ്പനി സിഇഒമാര്‍ ഭീമന് ശംബളം കൈപ്പറ്റിയിരുന്നത്. ഇവര്‍ക്കിടയിലാണ് സ്റ്റീവ് വ്യത്യസ്തനാവുന്നത്. സിഇഒയ്ക്ക് ഒരു ഡോളര്‍ ശംബളം നല്കുന്ന ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭമെത്രയെന്നോ പതിനാല് ബില്യന്‍ ഡോളര്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications