കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിളിന്റെ മുതലാളിക്ക് ശംബളം 1 ഡോളര്‍

  • By Ajith Babu
Google Oneindia Malayalam News

Steve Jobs
ന്യൂയോര്‍ക്ക്: ആഗോള കമ്പ്യൂട്ടര്‍ വിപണിയിലെ ഭീമന്‍ ആപ്പിള്‍ കമ്പനി സിഇഒയുടെ ശംബളം എത്രയായിരിക്കും, ലക്ഷങ്ങള്‍, കോടികള്‍ ആലോചിച്ച് തല പെരുപ്പിയ്‌ക്കേണ്ട, വെറും ഒരു ഡോളര്‍ അതായത് നമ്മുടെ നാല്‍പത്തിയഞ്ച് രൂപ, ആപ്പിള്‍ തലവന്‍ പ്രതിവര്‍ഷം ശംബളമായി വീട്ടില്‍ കൊണ്ടുപോകുന്നത് ഇതാണ്. നാട്ടില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം പണിചെയ്താല്‍ ദിവസേന കുറഞ്ഞത് 150 രൂപ കൂലി കിട്ടുമെന്നും അറിയുക.

മുന്നൂറ്റിയെട്ട് ബില്യന്‍ ആസ്തിയുള്ള കമ്പനിയുടെ സിഇഒയുടെ ഇത്ര കുറഞ്ഞ ശംബളം വാങ്ങുന്നത് എന്തിനെന്നല്ലേ, 1997ല്‍ ആപ്പിളിന്റെ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ ശംബളമല്ല, കമ്പനിയുടെ വളര്‍ച്ച മാത്രമാണ് സ്റ്റീവ് ലക്ഷ്യമിട്ടത്. പതിമൂന്നു വര്‍ഷംകൊണ്ട് അതു നേടിയപ്പോഴും സ്റ്റീവ് പ്രതീകാത്മകമായി വാങ്ങുന്നത് ഒരു ഡോളര്‍.

വാര്‍ഷിക കണക്കെടുപ്പിന് ശേഷം കമ്പനി തന്നെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ഒരു ഡോളറിന് അമേരിക്കയില്‍ ഒരു ദിവസം പോയിട്ട് ഒരു സെക്കന്റ് പോലും ജീവിയ്ക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ശംബളമായി ഒരു ഡോളര്‍ കൊടുക്കുമ്പോള്‍ തന്നെ സ്റ്റീവിന്റെ ചെലവുകള്‍ മുഴുവന്‍ വഹിച്ചത് കമ്പനിയാണ്.

ഒരു കോടി പന്ത്രണ്ടുലക്ഷത്തി നാല്‍പ്പത്തയ്യായിരം രൂപയാണ് 2010ല്‍ സ്റ്റീവിന്റെ ചെലവ്. ഇതു മുഴുവന്‍ ഓഫിസ് കാര്യങ്ങള്‍ക്കായുള്ള യാത്രാച്ചെലവുകളാണ്. അതുകൊണ്ടാണ് കമ്പനിയുടെ കണക്കുകളില്‍ പ്രത്യേകം എടുത്തു പറയുന്നത്.

ആപ്പിളിന്റെ 5.5 മില്യന്‍ ഷെയറില്‍ നിന്നുള്ള ഡിവിഡന്റാണ് സ്റ്റീവിന്റെ മറ്റൊരു വരുമാനം. വാള്‍ട്ട് ഡിസ്‌നിയുടെ 138 മില്യന്‍ ഷെയറുകളും സ്റ്റീവിന്റെ കൈവശമാണ്.

ഇത്രയും പണമുണ്ടെങ്കില്‍ വേറെ ശംബളമെന്തിനെന്ന് ചോദിയ്ക്കുന്നുവരുണ്ട്. മാന്ദ്യകാലത്ത് അമേരിക്കയിലെ കൊടി കെട്ടിയ കമ്പനികള്‍ മുക്കൂംകുത്തി വീഴുകയും ആയിരക്കിന് പേര്‍ തൊഴില്‍രഹിതരാവുകയും ചെയ്തപ്പോള്‍ വന്‍ കമ്പനികളിലെ സിഇഒമാരും ഉന്നത ഉദ്യോഗസ്ഥരും വാങ്ങിയിരുന്ന ശംബളം അക്കാലത്ത് വന്‍ ചര്‍ച്ചാ വിഷയമായിരുന്നു. യുഎസ് പ്രസിഡന്റ് ഒബാമ തന്നെ ഈ ധാരാളിത്തത്തെ നിശിതമായി വിമര്‍ശിച്ചു.

ചെലവുകള്‍ കമ്പനികള്‍ വഹിയ്ക്കുമ്പോള്‍ തന്നെയായിരുന്നു മള്‍ട്ടിനാഷണല്‍ കമ്പനി സിഇഒമാര്‍ ഭീമന്‍ ശംബളം കൈപ്പറ്റിയിരുന്നത്. ഇവര്‍ക്കിടയിലാണ് സ്റ്റീവ് വ്യത്യസ്തനാവുന്നത്. സിഇഒയ്ക്ക് ഒരു ഡോളര്‍ ശംബളം നല്‍കുന്ന ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭമെത്രയെന്നോ പതിനാല് ബില്യന്‍ ഡോളര്‍.

English summary
Apple CEO Steve Jobs was paid a symbolic US$1 last year for the 13th year since his return to the firm in 1997 despite a string of hit products for the company, Dow Jones reported Friday quoting a filing with the U.S. Securities and Exchange Commission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X