ഓഹരി വിപണി വീണ്ടും താഴോട്ട്
മുംബൈ: ജനുവരി പത്ത് തിങ്കളാഴ്ച വീണ്ടും ഓഹരി വിപണി താഴോട്ട് പോയി. സെന്‍സെക്സ് 467 പോയന്റാണ് തിങ്കളാഴ്ച ഇടിഞ്ഞത്. നിക്ഷേപകര്‍ ലാഭം എടുത്തതായിരുന്നു പ്രധാന കാരണം. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടുമെന്ന അഭ്യൂഹം ഇനിയും അവസാനിച്ചിട്ടില്ല. ഇത് വിപണിയുടെ ഇടിയലിന് ആക്കം കൂട്ടി.
സെന്‍സെക്സ് 19,224.12 (-467.69)
നിഫ്ടി 5,762.85 (-141.75)
ഇത് തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഓഹരി വിപണി താഴോട്ട് പോകുന്നത്. ഭക്ഷ്യ സാധനങ്ങളുടെ വിലകയറ്റം നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഡിസംബര്‍ 25 അവസാനിച്ച ആഴ്ചത്തെ വില സൂചിക അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനയാണ് ഭക്ഷ്യ ഉല്പന്നങ്ങളില്‍ ഉണ്ടായിരിയ്ക്കുന്നത്.
രാവിലെ മുതല്‍ തന്നെ വിപണി ആലസ്യത്തിലായിരുന്നു. ബാങ്ക്, റിയാല്‍റ്റ് ഓഹരികളാണ് വന്‍ നഷ്ടമുണ്ടാക്കിയത്. വരും ദിവസങ്ങളില്‍ വിപണി വീണ്ടും താഴോട്ട് പോകുമെന്നാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications