• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഓഹരി വിപണി വീണ്ടും താഴോട്ട്

മുംബൈ: ജനുവരി പത്ത് തിങ്കളാഴ്ച വീണ്ടും ഓഹരി വിപണി താഴോട്ട് പോയി. സെന്‍സെക്സ് 467 പോയന്റാണ് തിങ്കളാഴ്ച ഇടിഞ്ഞത്. നിക്ഷേപകര്‍ ലാഭം എടുത്തതായിരുന്നു പ്രധാന കാരണം. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടുമെന്ന അഭ്യൂഹം ഇനിയും അവസാനിച്ചിട്ടില്ല. ഇത് വിപണിയുടെ ഇടിയലിന് ആക്കം കൂട്ടി.

സെന്‍സെക്സ് 19,224.12 (-467.69)

നിഫ്ടി 5,762.85 (-141.75)

ഇത് തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഓഹരി വിപണി താഴോട്ട് പോകുന്നത്. ഭക്ഷ്യ സാധനങ്ങളുടെ വിലകയറ്റം നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഡിസംബര്‍ 25 അവസാനിച്ച ആഴ്ചത്തെ വില സൂചിക അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനയാണ് ഭക്ഷ്യ ഉല്പന്നങ്ങളില്‍ ഉണ്ടായിരിയ്ക്കുന്നത്.

രാവിലെ മുതല്‍ തന്നെ വിപണി ആലസ്യത്തിലായിരുന്നു. ബാങ്ക്, റിയാല്‍റ്റ് ഓഹരികളാണ് വന്‍ നഷ്ടമുണ്ടാക്കിയത്. വരും ദിവസങ്ങളില്‍ വിപണി വീണ്ടും താഴോട്ട് പോകുമെന്നാണ് കണക്കാക്കുന്നത്.

English summary
Bombay Stock Exchange’s Sensex ended at 19224.12, down 467.69 points or 2.38 per cent. The 30-share index touched a high of 19720.43 and low of 19158.43 in today’s trade. National Stock Exchange’s Nifty ended at 5762.85, down 141.75 points or 2.40 per cent. The broader index touched a high of 5907.25 and low of 5740.95 intraday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more