2ജി കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
ദില്ലി: 2ജി. സ്പെക്ട്രം അനുവദിച്ചതില്‍ നിബന്ധനകള്‍ പാലിക്കാത്ത ലൈസന്‍സുകള്‍ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് സുപ്രീം കോടതി.
കേസില്‍ കേന്ദ്രസര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ടെലികോം മന്ത്രിയായി എ.രാജ പ്രവര്‍ത്തിക്കവേ നല്‍കിയ ലൈസന്‍സുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
കേസില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിക്കൊപ്പം(ട്രായ്) 11 കമ്പനികളേയും കക്ഷിചേര്‍ക്കാനും തീരുമാനമായി. ചട്ടം ലംഘിച്ച 11 കമ്പനികള്‍ക്കെതിരെ ട്രായ് എന്തുകൊണ്ട് നടപടികളെടുത്തില്ലെന്നും കോടതി ആരാഞ്ഞു. മൂന്നാഴ്ചയ്ക്കകം ടെലികോം വകുപ്പ് കോടതിയുടെ നോട്ടീസിന് മറുപടി നല്‍കണം. കേസില്‍ ഫെബ്രുവരി ഒന്നിന് വാദം കേള്‍ക്കും.












Click it and Unblock the Notifications