ക്വത്‌റോച്ചിയുമായി സോണിയക്ക് അടുത്ത ബന്ധം: അദ്വാനി
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ബൊഫോഴ്‌സ് കേസ് പ്രതി ഒട്ടാവിയൊ ക്വത്‌റോച്ചിയുമായി അടുത്തബന്ധമെന്ന് എല്‍.കെ. അദ്വാനി. ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് സമാപനത്തോടനുബന്ധിച്ച് എന്‍ഡിഎ റാലി ഉദ്ഘാടനം ചെയ്യവെയാണ് സോണിയയെ രൂക്ഷമായി വിമര്‍ശിച്ചത്.
ആര്‍ക്കുമെതിരേ ഞാന്‍ ആരോപണമുന്നയിക്കുകയല്ല, പക്ഷേ, ജനങ്ങള്‍ക്കറിയാം ക്വത്‌റോച്ചിി സോണിയയുടെ വസതിയില്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്ന്. ബൊഫോഴ്‌സ് കോഴ ഇടപാട് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മറച്ചുവച്ചുവെന്നും ഇപ്പോള്‍ പരസ്യമായിരിക്കുന്നു.
സിബിഐ എല്ലാം മറച്ചുവെയ്ക്കാനാണ് ശ്രമിച്ചത്. ഒടുവില്‍ ഐടി വകുപ്പ് െ്രെടബ്യൂണലിലൂടെ, ബൊഫോഴ്‌സ് ഇടപാടില്‍ 41 കോടി രൂപ കോഴ നല്‍കപ്പെട്ടുവെന്ന് തെളിഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ പ്രധാനമന്ത്രി തയാറാകണമെന്ന് അദ്വാനി ആവശ്യപ്പെട്ടു.












Click it and Unblock the Notifications