കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്കില്‍ ചൈനീസ് സൈന്യത്തിന്റെ വിളയാട്ടം

  • By Lakshmi
Google Oneindia Malayalam News

Indo-China
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ലഡാക് മേഖലയില്‍ ചൈനയുടെ സൈന്യം യഥാര്‍ഥ നിയന്ത്രണരേഖ(എല്‍ഒസി)മറികടന്ന് ഇന്ത്യന്‍ പൗരന്മാരെ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.

2010 സെപ്റ്റംബറിലും ഒക്ടോബറിലുമായി തെക്കുകിഴക്കന്‍ ലഡാക്കിലെ ഗോംബിര്‍ ഗ്രാമത്തിലാണു സംഭവമെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യാത്രക്കാര്‍ക്കുള്ള ഷെഡ് പണിയുകയായിരുന്ന കരാറുകാരനെയും ജോലിക്കാരെയുമാണ് മോട്ടോര്‍ സൈക്കിളുകളിലും മറ്റുമായി എത്തിയ ചൈനീസ് ഭടന്‍മാര്‍ വിരട്ടിയത്. ഭയന്നോടിയ ജോലിക്കാര്‍ സമീപത്തെ ഇന്ത്യന്‍ സൈനിക പോസ്റ്റില്‍ അഭയം തേടുകയായിരുന്നുവത്രേ. സംസ്ഥാന ഗ്രാമ വികസന വകുപ്പിനുവേണ്ടിയാണ് കരാറുകാരന്‍ ഷെഡ് നിര്‍മിച്ചത്.

സംഭവത്തെത്തുടര്‍ന്ന്, ഷെഡ്ഡിന്റെ പണി നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ സൈന്യം സംസ്ഥാന ഭരണകൂടത്തോട് നിര്‍ദേശിച്ചു. നിയന്ത്രണ രേഖയില്‍നിന്നും അമ്പതു കിലോമീറ്റര്‍ പരിധിയില്‍ ഭാവിയില്‍ എന്തു നിര്‍മാണ പ്രവര്‍ത്തനം നടത്തുമ്പോഴും പ്രതിരോധ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി തേടാനും സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്.

ഏതാണ്ട് ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണു ചൈനീസ് അതിര്‍ത്തി ലംഘനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2009 നവംബറില്‍ ലഡാക്കില്‍ പ്രവേശിച്ച ചൈനീസ് സൈന്യം റോഡു പണിയിലേര്‍പ്പെട്ടവരെ വിരട്ടിയിരുന്നു.

അതേ വര്‍ഷം ജൂണില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കു മുകളിലെ വ്യോമ മേഖല മുറിച്ചുകടന്ന് ചൈനീസ് ഹെലികോപ്റ്ററുകള്‍ ചുമാര്‍ പ്രദേശത്ത് പഴകിയ ഭക്ഷണം വിതറി.തൊട്ടടുത്ത മാസം അന്താരാഷ്ട്ര അതിര്‍ത്തി മുറിച്ചുകടന്ന് ലഡാക്കിലെ മൗണ്ട് ഗയ മേഖലയിലെത്തിയ ചൈനീസ് ഭടന്‍മാര്‍ പാറകളിലും മറ്റും ചുവന്ന ചായമടിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ലഡാക്കിലെ കാരക്കോറം മലനിരകളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ചൈനീസ് സേന നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതായും ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കവര്‍ന്നെടുക്കുന്നതായും ജമ്മുകശ്മീര്‍ സര്‍ക്കാര്‍ 2009ല്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

English summary

 Chinese troops apparently intruded into Indian territory along the Line of Actual Control (LAC) in south-eastern Ladakh region in September-October 2010. According to reports, the incursion was discovered only when the Chinese troops threatened a Ladakh contractor and his team after asking them to halt work on a passenger shed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X