തണുപ്പകറ്റാന്‍ മണ്ണെണ്ണ കുടിച്ചയാള്‍ മരിച്ചു
നാഗ്പൂര്‍: തണുപ്പ് സഹിക്കാന്‍ കഴിയാതായതിനെത്തുടര്‍ന്ന് മണ്ണെണ്ണ കുടിച്ച അമ്പതുകാരന്‍ മരിച്ചു.
നാഗ്പൂരിലെ സംഘര്‍ഷ് നഗറിലെ താമസക്കാരനായ രാംലാല്‍ തുംരേകിയാണ് ഞായറാഴ്ച മരിച്ചത്. വ്യാഴാഴ്ച മണ്ണെണ്ണ കഴിച്ച ഉടനെ തന്നെ ഇയാളെ വര്‍ധമാന്‍ നഗറിലുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ഇവിടെവച്ചുതന്നെയാണ് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മരണം സംഭവിച്ചത്. സംഭവത്തെത്തുടര്‍ന്ന് നന്ദന്‍വന്‍ പൊലീസ് അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷതാപനില ക്രമാതീതമായി കുറയുന്നത് ജനജീവിതം ബുദ്ധമുട്ടിലാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പലേടത്തും താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നിട്ടുണ്ട്. തെരുവിലും മറ്റു കഴിയുന്നവരാണ് തണുപ്പ് സഹിക്കാന്‍ കഴിയാതെ വിഷമത്തിലാകുന്നത്.












Click it and Unblock the Notifications