ഉള്ളിക്കച്ചവടക്കാര്‍ സമരത്തില്‍
നാസിക്ക്: ഉള്ളി വില ഉയര്‍ന്ന് നില്‍ക്കെ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി വ്യാപാര കേന്ദ്രമായ നാസിക്കിലെ വ്യാപാരികള്‍ സമരത്തിന്. ഉള്ളി ഒരു കിലോഗ്രാമിന് പരമാവധി 40 രൂപ എന്ന നിലയ്‌ക്കേ വ്യാപാരം നടത്താവൂ എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഉള്ളി വ്യാപാരികള്‍ രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉള്ളി വ്യാപാരം നടത്തില്ലെന്ന് കച്ചവടക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കിലോയ്ക്ക് 30- 45 രൂപ വരെ നല്‍കിയാണ് ഉള്ളി വാങ്ങുന്നതെന്നും അതിനാല്‍ നഷ്ടം സഹിച്ച് വില്‍ക്കാന്‍ കഴിയില്ലെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.
രണ്ട് പ്രമുഖ ഉള്ളി വ്യാപാരികളുടെ വസതികളില്‍ ശനിയാഴ്ച റെയ്ഡ് നടത്തിയതിലും പ്രതിഷേധം ശക്തമാണ്. രണ്ട് ദിവസത്തെ വാരാന്ത്യ അവധിയ്ക്ക് ശേഷം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കൂടി സമരം നടക്കുന്നതോടെ ഉള്ളി വില വീണ്ടും കൂടുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications