ജാമ്യത്തിലിറങ്ങിയ നിത്യാനന്ദയുടെ ആദ്യ പ്രഭാഷണം

ഞായറാഴ്ചയായിരുന്നു ജയില്‍വാസം കഴിഞ്ഞശേഷമുള്ള നിത്യാനന്ദയുടെ ആദ്യ ഭക്തസമാഗമം. ലൈംഗികവിവാദത്തെത്തുടര്‍ന്ന് കഴിഞ്ഞ നാലുമാസമായി നിത്യാനന്ദ ഭക്തജനങ്ങള്‍ക്ക് നേരിട്ട് ദര്‍ശനം നല്‍കിയിട്ടില്ല.
ഇത്തവണ വിവാദവും ജയില്‍വാസവുമെല്ലാം നിത്യാനന്ദയുടെ പ്രഭാഷണ വിഷയങ്ങളായിരുന്നു. ഇതിലൊന്നും തനിക്ക് ആരോടും ദേഷ്യമോ രോഷമോ ഇല്ലെന്ന് നിത്യാനന്ദ വ്യക്തമാക്കി.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഒട്ടേറെ ഭക്തര്‍ നിത്യാനന്ദയെ കാണാനായി എത്തിയിരുന്നു. താനുള്‍പ്പെട്ട വിവാദം വാര്‍ത്തയായതിനെ പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സണ്‍ന്റെ മരണം വാര്‍ത്തയായതിനോടാണ് സ്വാമി ഉപമിച്ചത്.
എനിക്കെതിരെയുള്ള വിവാദമുണ്ടായപ്പോള്‍ ഇന്റര്‍നെറ്റ് സ്തംഭിച്ചു. സംഭവം അത്രയും വലിയ വാര്‍ത്തയായി-പ്രഭാഷണത്തിനിടെ നിത്യാനന്ദ പറഞ്ഞു.
മാസങ്ങള്‍ കഴിഞ്ഞുള്ള നിത്യാനന്ദയുടെ പ്രഭാഷണം കേള്‍ക്കാന്‍ വന്‍ഭക്തജനത്തിരക്കാണ് ബിദദിയിലെ ആശ്രമത്തില്‍ ഉണ്ടായത്. പല ഭക്തരും നിത്യാനന്ദയുടെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ചു.












Click it and Unblock the Notifications