Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ പാത 45മീറ്ററാക്കാന്‍ തീരുമാനിച്ചു

Highway
തിരുവനന്തപുരം: ദേശീയപാതാ വികസനത്തിനുള്ള പുനരധിവാസ പാക്കേജിന് അംഗീകാരമായി. തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

സംസ്ഥാനത്ത് ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനും സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. പുനരധിവാസം സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭ ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരുമായും ഈ വിഷയം ചര്‍ച്ച ചെയ്യും.

ഭൂമിക്ക് നിലവിലെ വില ലഭ്യമാക്കും വിധം പുനരധിവാസ പാക്കേജ് തയ്യാറാക്കാനാണ് തീരുമാനമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന തുക കഴിഞ്ഞുള്ളത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും സൂചനയുണ്ട്.

റോഡ് വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കു ധാരണയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.

ദേശീയപാത വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്കു പുതിയ വീടുവയ്ക്കാന്‍ സ്ഥലം നല്‍കുന്നതും ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്കായി ഷോപ്പിങ് കോംപ്‌ളക്‌സ് പണിതു നല്‍കുന്നതും ഉള്‍പ്പെടെയുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ യുഡിഎഫ് നേതാക്കളാരും പങ്കെടുത്തില്ല. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നയിക്കുന്ന കേരള മോചനയാത്രയില്‍ പങ്കെടുക്കുന്നതിനായി പോയതിനാലാണ് യുഡിഎഫ് നേതാക്കള്‍ എത്താതിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+