കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയമ്മ യുഡിഎഫില്‍ തുടരും

  • By Lakshmi
Google Oneindia Malayalam News

KR Gowri
ആലപ്പുഴ: ഗൗരിയമ്മയും ജെഎസ്എസും യുഡിഎഫില്‍ തുടരും. കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ജെഎസ്എസ് ജനറല്‍ സെക്രട്ടറികൂടിയായ ഗൗരിയമ്മയെ ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന പ്ലീനം ചുമതലപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കഴിഞ്ഞതവണ ലഭിച്ച അഞ്ചു സീറ്റും നല്‍കണമെന്നും ആ സീറ്റുകളില്‍ വിമതരെ നിര്‍ത്തരുതെന്നുമുള്ള ആവശ്യവും പ്ലീനം മുന്നോട്ടുവച്ചിട്ടുണ്ട്.

മാര്‍ച്ച് ഒന്നിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണം. പരിഹാരമുണ്ടായില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനു വിധേയമായി തീരുമാനമെടുക്കാനും ജനറല്‍ സെക്രട്ടറിയെ പ്‌ളീനം ചുമതലപ്പെടുത്തിയതായി ഗൗരിയമ്മയും സംസ്ഥാന പ്രസിഡന്റ് എ.എന്‍. രാജന്‍ബാബു, സെക്രട്ടറി കെ.കെ. ഷാജു എംഎല്‍എ എന്നിവരും അറിയിച്ചു.

ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരള മോചനയാത്രയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് രാജന്‍ബാബുവും ഷാജുവും പങ്കെടുക്കുമെന്ന് ഗൗരിയമ്മ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍മൂലമാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാത്തത്. യാത്ര ആലപ്പുഴയിലെത്തുമ്പോഴും സമാപനച്ചടങ്ങിലും പങ്കെടുക്കും.

ഫെബ്രുവരി നാലിന് കേരള മോചനയാത്ര സമാപിച്ചശേഷം ചര്‍ച്ച തുടങ്ങും. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും പ്ലീനത്തിനെത്തിയ 657 പ്രതിനിധികളില്‍ 28 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതായും ഗൗരിയമ്മ പറഞ്ഞു.

ഭൂരിപക്ഷം പാര്‍ട്ടി പ്രതിനിധികളും യുഡിഎഫില്‍ തുടരണമെന്നു വാദിക്കുകയും അതേസയമം അന്തിമതീരുമാനം ഗൗരിയമ്മയ്ക്കു വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരുചേരികള്‍ക്കും സ്വീകാര്യമായ ഫോര്‍മുലയാണ് പ്ലീനത്തിന്റേതായി പുറത്തുവന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X