മുരളിയുടെ കാര്യത്തില്‍ ഭിന്നതയില്ല: ചെന്നിത്തല

എന്നാല്‍ കെ. മുരളീധരനെ സസ്‌പെന്‍ഡ് ചെയ്തത് എഐസിസിയാണ്. അതിനാല്‍ സസ്‌പെന്‍ഷന്‍ കാലാവധിക്കു മുന്‍പു തിരിച്ചെടുക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടതും എഐസിസിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച കെഎസ്‌യു സംസ്ഥാന പരിശീലന ക്യാംപിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് തൃശൂരില്‍ എത്തിയതായിരുന്നു ചെന്നിചത്തല.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കെ. മുരളീധരന്റെ നിലപാടുകള്‍ ആശാവഹമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിലെ എതിര്‍പ്പുകള്‍ കുറഞ്ഞു വരികയാണെന്നും ചെന്നിത്തല പറഞ്ഞു.
ഘടകകക്ഷി എന്ന നിലയില്‍ ജെഎസ്എസിനോടു കോണ്‍ഗ്രസ് അനീതി കാട്ടിയിട്ടില്ലെന്നു രമേശ് പറഞ്ഞു. അതേസമയം ജെഎസ്എസിന് അമിത പ്രാധാന്യം നല്‍കിയിട്ടുമില്ല. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരള മോചന യാത്രയില്‍ ഗൗരിയമ്മ പങ്കെടുക്കണമെന്നാണു കോണ്‍ഗ്രസിന്റെ ആഗ്രഹം.
യുഡിഎഫ് കണ്‍വീനര്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടു ഗൗരിയമ്മയെ തങ്ങളുടെ ആഗ്രഹം അറിയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ പറ്റില്ല-അദ്ദേഹം വ്യക്തമാക്കി












Click it and Unblock the Notifications