പൊതുയോഗം നിരോധിച്ചവര്‍ മന്ദബുദ്ധികള്‍: കെഇഎന്‍
തൃശൂര്‍: റോഡരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ചവര്‍ റോഡുകള്‍ക്കു പിന്നിലുള്ള ചരിത്രസത്യം അറിയാത്ത മന്ദബുദ്ധികളാണെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ്.
തൃശൂരില്‍ ജില്ലാ ലൈബ്രറി കൌണ്‍സില്‍ നടത്തിയ പുസ്‌തോകല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരികളുടെ പടയോട്ടങ്ങള്‍ക്കായാണ് മലബാറില്‍ ആദ്യത്തെ റോഡുകള്‍ നിര്‍മിച്ചത്. അത്തരം പടയോട്ടങ്ങളെ പ്രതിരോധിച്ചപ്പോള്‍ റോഡുകള്‍ പൊതുമണ്ഡലങ്ങളായി.
റോഡുകള്‍ യാത്ര ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തിനായി പരിമിതപ്പെടുത്തിയ വിധി നടത്തിയവര്‍ ഈ ചരിത്രസത്യത്തെ വിസ്മരിക്കുകയാണ് ചെയ്തത്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications