Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളം വിക്കി 8-‍ാം വാര്‍ഷീകം കണ്ണൂരില്‍

wikipedia
കണ്ണൂര്‍: വിക്കീപീഡിയയുടെ പത്താം വാര്‍ഷീകവും മലയാളം വിക്കിയുടെ എട്ടാം വാര്‍ഷീകവും കണ്ണൂരില്‍ ആഘോഷിയ്ക്കും. ഇന്ത്യയിലെങ്ങും ഇത്തരം വിക്കി ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്.

2011 ജനുവരി 15 ന് രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ സിവില്‍ സ്റ്റേഷന് അടുത്തുള്ള കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിലാണ് ചടങ്ങ്. മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം.

ചടങ്ങ് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യപ്രവർത്തകനുമായ ഡോയ ബി. ഇക്ബാല്‍ ഉദ്ഘാടനം ചെയ്യും. ഭാഷാ കമ്പ്യൂട്ടിങ്ങ് ഗവേഷകനും, മാഹി മഹാത്മാഗാന്ധി ഗവൺ‌മെന്റ് കോളേജ് അദ്ധ്യാപകനുമായ ഡോ. മഹേഷ് മംഗലാട്ട് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.

വിക്കിപീഡിയയുമായും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവഗാഹമുള്ളവര്‍ ചടങ്ങില്‍ സംസാരിയ്ക്കും. വിക്കിപീഡിയ പ്രവര്‍ത്തകരും പൊതു ജനങ്ങളും പങ്കെടുക്കുന്ന ചർച്ചയും ക്ലാസും ചടങ്ങിന്റെ പ്രത്യേകതയായിരിയ്ക്കും.

ഇതിനോടൊപ്പം മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ, മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം, മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം എന്നിവയുടെ വിശദീകരണം വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങള്‍ തുടങ്ങിയവ ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+