ഇറാന്‍ വിമാനം തകര്‍ന്ന് 72മരണം

ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7.45 ഓടെയാണ് അപകടമുണ്ടായത്. 105 യാത്രക്കാരുമായി യാത്രതിരിച്ച ഇറാന്‍ എയറിന്റെ ബോയിങ് 727 വിമാനമാണ് തകര്‍ന്നുവീണടത്.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് ഒറുമിയേയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും കാരണ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് ആദ്യ നിഗമനം. കാലാവസ്ഥ മോശമായതിനാല്‍ ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം ടെഹ്‌റാനില്‍നിന്ന് പുറപ്പെട്ടത്.
തകര്‍ന്ന വിമാനം മൂന്നു കഷണങ്ങളായി മുറിഞ്ഞു. എന്നാല്‍ മഞ്ഞുവീഴ്ചമൂലം വിമാനത്തിന് തീപിടിച്ചില്ല.












Click it and Unblock the Notifications