Get Updates
Get notified of breaking news, exclusive insights, and must-see stories!

പെന്‍ഷനുവേണ്ടി മകള്‍ അമ്മയുടെ ജഡം ഒളിപ്പിച്ചു

ലണ്ടന്‍: പെന്‍ഷനുവേണ്ടി അമ്മ മരിച്ചവിവരം പുറത്തറിയിക്കാതെ മകള്‍ മൃതദേഹം സൂക്ഷിച്ചുവച്ചു. ബ്രിട്ടനിലാണ് സംഭവം നടന്നത്.

സാമാന്യം മെച്ചപ്പെട്ട തുകയാണ് ബ്രിട്ടനിലെ സര്‍ക്കാര്‍ വാര്‍ധക്യപെന്‍ഷനായി നല്‍കുന്നത്. എന്നാല്‍ അര്‍ഹതപ്പെട്ടയാള്‍ മരിച്ചാല്‍ പെന്‍ഷന്‍ നിലയ്ക്കും.

എന്നാല്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെടുത്താന്‍ ഹാസല്‍ മഡോക്ക്(61) തയ്യാറായിരുന്നില്ല. അമ്മയ്ക്കു കിട്ടുന്ന പെന്‍ഷന്‍ നിലയ്ക്കാതിരിക്കാന്‍ അവര്‍ അമ്മയുടെ മരണവാര്‍ത്ത പുറത്തുവിട്ടില്ല, മൃതദേഹം വീട്ടില്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു.

ഏഴുമാസത്തോളമാണ് 95കാരിയായ അമ്മയുടെ മൃതദേഹം ഹാസല്‍ സൂക്ഷിച്ചത്. ഇത്രയും കാലം അമ്മയുടെ പെന്‍ഷന്‍ ഇവര്‍ കൈപ്പറ്റുകയും ചെയ്തു. ഈ കള്ളത്തരം കാണിക്കാന്‍ ഹാസലിനൊപ്പം മുപ്പത്തിയഞ്ചുകാരിയായ മകളും കൂട്ടുനിന്നിരുന്നു.

ഇവര്‍ മൂന്നുപേരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ബ്രിട്ടനില്‍ അറിയപ്പെടുന്ന നടിയും മോഡലുമൊക്കെയാണ് ഹാസല്‍.

ഇവരുടെ മാതാവായ ഒലിവിനെ നാളുകളായി കാണാത്തതിനെത്തുടര്‍ന്ന് കുടുംബ സുഹൃത്തിനു സംശയം തോന്നി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിലെ അടച്ചിട്ട മുറിയില്‍നിന്ന് അഴുകിയ നിലയില്‍ ഒലിവിന്റെ മൃതദേഹം കണ്ടെത്തിയത്.

അയല്‍ക്കാരുമായി കാര്യമായി ബന്ധമില്ലാതെയാണ് ഇവര്‍ താമസിച്ചിരുന്നത്. 2010 ജനുവരിക്കും ഓഗസ്റ്റിനുമിടയിലായിരിക്കാം ഒലിവ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+