സൊമാലിയയില്‍ സ്ത്രീയ്ക്ക് കൈകൊടുത്താല്‍ ചാട്ടയടി!
മൊഗാദിഷു: സൊമാലിയയില്‍ ഒരിടത്ത് സ്ത്രീയും പുരുഷനും തമ്മില്‍ ഹസ്തദാനം നടത്തുന്നതിന് നിരോധനം.
ഇസ്ലാമിക സംഘടനയായ അല്‍ഷബാബിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലാണ് പുരുഷനും സ്ത്രീയും തമ്മില്‍ ഹസ്തദാനം നടത്തുന്നതിനു വിലക്ക്.
ഇതാദ്യമായാണു ഇത്തരത്തിലൊരു നിയന്ത്രണം രാജ്യത്തുണ്ടാകുന്നത്. തങ്ങളുടെ നിര്‍ദേശം പാലിക്കാത്തവര്‍ക്കു ശരിയത്ത് നിയമപ്രകാരമുള്ള ശിക്ഷ നേരിടേണ്ടിവരുമെന്നു ഭരണസമിതി അറിയിച്ചു. പൊതുസ്ഥലങ്ങളില്‍വച്ചുള്ള ചാട്ടവാറടിയാവും പ്രധാന ശിക്ഷയെന്നാണു സൂചന.
ജോഹര്‍ പട്ടണം ഉള്‍പ്പെടുന്ന പ്രദേശത്താണ് അല്‍ഷബാബിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നിരോധനം ഏര്‍പ്പെടുത്തിയത്. ബന്ധുക്കളല്ലാത്ത സ്ത്രീപുരുഷന്മാര്‍ പൊതുസ്ഥലങ്ങളില്‍ ഒന്നിച്ചു നടക്കുന്നതും സല്ലപിക്കുന്നതും വിലക്കിയിട്ടുണ്ട്.
അല്‍ഷബാബിന്റെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ സംഗീതം മുമ്പുതന്നെ വിലക്കിയിട്ടുണ്ട്. മൊഗാദിഷുവിലും ഏതാനും ചില പ്രദേശങ്ങളിലും മാത്രമാണ് ഐക്യരാഷ്ട്രസംഘടനയുടെ പിന്തുണയുള്ള സര്‍ക്കാര്‍ ഭരണം നടത്തുന്നത്.












Click it and Unblock the Notifications