കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണി വീണ്ടും താഴോട്ട് തന്നെ

Google Oneindia Malayalam News

മുംബൈ: ജനുവരി പതിനൊന്ന് ചൊവ്വാഴ്ചയും വിപണി താഴോട്ട് തന്നെ ആയിരുന്നു. രാവിലെ ചെറിയ തോതില്‍ കയറിക്കൊണ്ടായിരുന്നു വിപണി തുടങ്ങിയത്. ഉച്ചതിരിഞ്ഞ് സെന്‍സെക്സ് 99 പോയന്റുവരെ കയറിയെങ്കിലും അതില്‍ പിടിച്ച് നില്‍ക്കാനായില്ല.

സെന്‍സെക്സ് 19,196.34 (-27.78)
നിഫ്ടി 5,754.10 (-8.75)

തുടര്‍ച്ചയായ ആറാം ദിവസവും വിപണി താഴോട്ട് പോയത് അത്ര ശുഭമായല്ല ഇടപാടുകാര്‍ കാണുന്നത്. സോഫ്ട്വേര്‍ കമ്പനികള്‍ പലതും രാവിലെ കയറ്റത്തിലായിരുന്നു എന്നാല്‍ വൈകീട്ടായപ്പോള്‍ അതും തകര്‍ന്നു. ഉയര്‍ന്ന വിലയില്‍ നിക്ഷേപകര്‍ ലാഭം എടുക്കാന്‍ ശ്രമിച്ചതായിരുന്നു ഈ ഓഹരികളുടെ തകര്‍ച്ചയ്ക്ക് കാരണം.

വരും ദിവസങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ ലാഭ നഷ്ട ഫലങ്ങള്‍ പ്രഖ്യാപനം തുടങ്ങും. അത് തുടങ്ങികഴിയുമ്പോള്‍ വിപണിയില്‍ ആവേശം വരുമെന്നാണ് കരുതുന്നത്. എന്നാല്‍ ബാങ്ക് പലിശ നിരക്ക് സംബന്ധിച്ച റിസര്‍വ് ബാങ്ക് പ്രഖ്യാപനം അതിന് മുമ്പ് വരണം. പൊതുവേ മൂന്നാം പാദ ഫലങ്ങള്‍ മിയ്ക്ക കമ്പനികള്‍ക്കും മികച്ചതായിരിയ്ക്കുമെന്നാണ് കണക്ക് കൂട്ടലുകള്‍. മൂന്നാം പാദ ഫലങ്ങള്‍ പുറത്ത് വരുന്നതിന് ഇടയ്ക്കാണ് പലിശ കൂട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വരുന്നതെങ്കില്‍ അത് വിപണിയില്‍ ഉണ്ടാവാനിടയുള്ള ആവേശത്തെ കെടുത്തും.

English summary
Indian markets fell for the sixth session in a row on Tuesday, their longest losing run in a year, as rate rise concerns continued to rattle investors, who were also sceptical of quarterly earnings that begin this week. The 30-share BSE Sensex closed at 19,196.34, down just 27.78 points and the 50-share NSE Nifty fell 8.75 points to settle at 5,754.10. The broader indices declined 0.67-0.87%.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X