Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനിയും കുട്ടികള്‍ വേണമെന്ന് 94കാരന്‍!!

Ramjit Raghav and Shankuntala Devi
ബാംഗ്ലൂര്‍: തൊണ്ണൂറ്റി നാലാം വയസ്സില്‍ പിതാവായി ചരിത്രം കുറിച്ച ഹരിയാനക്കാരന്‍ രാംജിത്ത് രാഘവിന് ഇനിയും കുട്ടികള്‍ വേണമെന്ന് ആഗ്രഹം.

അടുത്ത കുട്ടിയ്ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ ആറുമാസത്തിനുശേഷം ആരംഭിക്കുമെന്നാണ് രാംജിത് പറഞ്ഞിരിക്കുന്നത്. ദ സണ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

താന്‍ ഈ പ്രായത്തിലും ദാമ്പത്യം നന്നായി ആസ്വദിക്കുന്നുണ്ടെന്നാണ് രാംജിത്ത് പറയുന്നത്. ദിവസത്തില്‍ മൂന്നു തവണയെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമത്രേ ഇദ്ദേഹം.

എന്നാല്‍, തൊണ്ണൂറ്റി നാലാം വയസ്സില്‍ കുഞ്ഞ് പിറന്നതോടെ നിത്യേനയുള്ള ലൈംഗിക ജീവിതത്തിന് താല്‍ക്കാലിക അവധി നല്‍കിയിരിക്കുകയാണ് താനെന്നും ഈ കര്‍ഷകന്‍ പറയുന്നു. മാത്രമല്ല ലൈംഗികതയാണ് വിവാഹജീവിതത്തിന്റെ അടിത്തറയെന്നും ഇദ്ദേഹം പുതുതലമുറയെ ഉപദേശിക്കുന്നു.

ഭര്‍ത്താവിന് ശരിക്കും ഒരു ഇരുപത്തിയഞ്ചുകാരന്റെ ചുറുചുറുക്ക് ഉണ്ടെന്നാണ് അമ്പതുകാരിയായ ഭാര്യ ശകുന്തളുടെയും അഭിപ്രായം. പിതാവിന്റെ റോളിലും രാംജിത്ത് തകര്‍ക്കുന്നുണ്ടെന്നാണ ഇവരുടെ അഭിപ്രായം.

ഇക്കഴിഞ്ഞ ഡിസംബറിലാണ് രാംജിത്ത് -ശകുന്തള ദമ്പതികള്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ സുഖ പ്രസവമായിരുന്നു ശകുന്തളയുടേത്. കരംജിത്ത് എന്നാണ് ദമ്പതികള്‍ കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+