മാനഭംഗം: ബിഎസ്‍പി എംഎല്‍എ കുറ്റക്കാരന്‍
ലഖ്‌നൊ: പതിനേഴുകാരിയെ മാനഭംഗപ്പെടുത്തുതകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത സംഭവത്തില്‍ ബിഎസ്‍പി എംഎല്‍എ പുരുഷോത്തം നരേഷ് ദ്വിവേദി കുറ്റക്കാരനെന്ന് കണ്ടെത്തി.
കേസ് അന്വേഷിച്ച ഉത്തര്‍പ്രദേശിലെ സിബിസിഐഡി സംഘമാണ് ഉത്തര്‍പ്രദേശിലെ ബാന്ദയിലെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ എം.എല്‍.എ പതിനേഴുകാരിയായ ഷീലു നിഷാദിനെ മാനഭംഗപ്പെടുത്തിയതായി കണ്ടെത്തിയത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ഒരു മോഷണക്കേസില്‍ക്കുരുക്കി അറസ്റ്റുചെയ്യിപ്പിക്കുകയായിരുന്നു ദ്വിവേദി. ഈ മോഷണക്കേസ് കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണസംഘം കണ്ടെത്തിയ കാര്യങ്ങള്‍ മായാവിത സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുകയാണ്. എംഎല്‍.യ്‌ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി മായാവതി പ്രാഥമിക അന്വേഷണം നടത്തി ദ്വിവേദിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തുടര്‍ന്ന് കേസ് സിബിസിഐഡി യെ ഏല്‍പ്പിക്കുകയായിരുന്നു.
അതേസമയം, ജഡ്ജ് രവികുമാര്‍ ഗുപ്തയുടെ മുന്നില്‍ ഹാജരായ പെണ്‍കുട്ടി തന്നെ എംഎല്‍എ രണ്ടുപ്രാവശ്യം പീഡിപ്പിച്ചുവെന്നും അയാളുടെ സഹായികളും ഉപദ്രവിച്ചിട്ടുണ്ടെന്നും രേഖാമൂലം അറിയിച്ചിരുന്നു.
മൂന്നാം തവണയും ശല്യംചെയ്യാന്‍ വന്നപ്പോള്‍ താന്‍ എങ്ങനെയും രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ ബോധിപ്പിച്ചു. ഈ വാദങ്ങള്‍ സ്വീകരിച്ച കോടതി എത്രയും വേഗം നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് അനുമതി നല്‍കിയിരിക്കുകയാണ്.
ആരോപണവിധേയനായ എംഎല്‍എ പൊലീസിനെയും ദുരുപയോഗം ചെയ്തതായും പെണ്‍കുട്ടി കോടതിയില്‍ സമര്‍പ്പിച്ച സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നുണ്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട് സിബിസിഐഡി സംഘം നൂറോളംപേരെ ചോദ്യംചെയ്താണ് തെളിവുകള്‍ ശേഖരിച്ചത്.












Click it and Unblock the Notifications