കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍മോഹന്‍ ദില്ലിയില്‍ നിരാഹാരസമരത്തില്‍

  • By Lakshmi
Google Oneindia Malayalam News

Jaganmohan Reddy
ദില്ലി: കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച മുന്‍ കഡപ്പ എംപി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി ദില്ലിയില്‍ നിരാഹാരസമരം നടത്തുന്നു.

കൃഷ്ണ നദിയിലെ വെള്ളം സംബന്ധിച്ച തര്‍ക്കത്തില്‍ ഉണ്ടായ തീരുമാനം അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഗന്‍മോഹന്‍ റെഡ്ഡി നിരാഹാരസമരത്തിനായി ദില്ലിയില്‍ എത്തിയത്.

ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍ ജന്തര്‍ മന്തറിലുള്ള സമരപ്പന്തലില്‍ നിരാഹാരസമരം ആരംഭിച്ചു. അനുയായികളോടൊപ്പമാണ് സമരത്തിനായി ജഗന്‍മോഹന്‍ എത്തിയിരിക്കുന്നത്.

12 കോണ്‍ഗ്രസ് എം എല്‍ എമാരും ചില എം പിമാരും നിരാഹാരസമരത്തില്‍ പങ്കെടുക്കുമെന്നാണ്
കരുതുന്നത്.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി, അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനായ ജഗന്‍ മോഹന്‍ 2010 നവംബര്‍ 29നായിരുന്നു കോണ്‍ഗ്രസ് വിട്ടത്. ഇതിന് പിന്നാലെ ജഗന്‍ വൈഎസ്ആര്‍ പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടിയ്ക്ക് അംഗീകാരം നേടിയെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

മഴക്കെടുതി നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം വിജയവാഡയില്‍ 48 മണിക്കൂര്‍ നിരാഹാരസമരം നടത്തിയിരുന്നു.

English summary
Rebel Congress leader Y S Jagan Mohan Reddy on a day-long fast in New Delhi on Tuesday to protest against the Krishna Water Disputes Tribunal verdict.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X