Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണമൊഴി മൊബൈലില്‍

ദില്ലി: വ്യാപാരരംഗത്തെ എതിരാളിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ബിസ്സിനസ്സുകാരന്റെ മരണമൊഴി മൊബൈലില്‍. ദില്ലിയില്‍ തിങ്കളാഴ്ച വെടിയേറ്റ കൊല്ലപ്പെട്ട ഷഹീല്‍ ഖത്രി(40)യുടെ മരണമൊഴിയാണ് മൊബൈലില്‍ റെക്കാര്‍ഡ് ചെയ്തത്.

വഴിയാത്രക്കാരനായ കുല്‍ഭൂഷണ്‍ എന്നയാളാണ് ഷഹീലിന്റെ മരണമൊഴി മൊബൈലില്‍ റെക്കാര്‍ഡ് ചെയ്തത്. സംഭവസ്ഥലത്ത് പൊലീസ് എത്തുംമുമ്പെ ഷഹീല്‍ കൊലപാതകിയുടെ വിവരങ്ങള്‍ കുല്‍ഭൂഷണോട് പറഞ്ഞിരുന്നു. ഈ വിവരങ്ങളാണ് കുല്‍ഭൂഷണ്‍ മൊബൈലില്‍ റെക്കാര്‍ഡ് ചെയ്തത്.

പഴയ സുഹൃത്തും ഇപ്പോള്‍ എതിരാളിയുമായ മനീഷ് യാദവാണ് വെടിവെച്ചതെന്നാണ് ഷഹീല്‍ മൊഴി നല്‍കിയത്.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകാരായ ഷഹീലും മനീഷും ഒരുസ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്തിരുന്നു. മനീഷിന് ലഭിച്ച കച്ചവടം മുടക്കാന്‍ ഷഹീല്‍ ശ്രമിച്ചിരുന്നുവെന്നും ഇതിന്റെ വിരോധമാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.

തിങ്കളാഴ്ച ഷഹീലിന്റെ സ്ഥാപനത്തിന് മുമ്പില്‍ ബൈക്കിലെത്തിയ മനീഷ് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹീലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മരണമൊഴിയുടെയും മറ്റു സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ മനീഷ് യാദവിനെതിരെ ദില്ലി പൊലീസ് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+