കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീലനടിയ്‌ക്കൊപ്പം ശയിച്ചെന്ന് നിത്യാനന്ദ

  • By Lakshmi
Google Oneindia Malayalam News

Nithyananda
ബാംഗ്ലൂര്‍: ലൈംഗികാരോപണം നേരിടുന്ന സ്വാമി നിത്യാനന്ദ പരമഹംസ ഒരു തമിഴ് അശ്ലീല നടി ഉള്‍പ്പെടെ ഇരുപതില്‍ അധികം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചതായി കര്‍ണാടക സിഐഡി പറഞ്ഞുവെന്ന് ചൈനീസ് പത്രമായ സിന്‍ ച്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലേഷ്യയില്‍ പ്രചാരത്തിലുള്ള ചൈനീസ് പത്രമാണിത്. നിത്യാനന്ദ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീകളില്‍ ചിലര്‍ സിംഗപ്പൂരില്‍ നിന്നുള്ളവരാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വാമിയുടെ ലൈംഗിക വീഡിയോകള്‍ പുറത്തുവിടാതിരിക്കാനായി മുന്‍ ഡ്രൈവര്‍ ലെനിന്‍ കറുപ്പന്‍ വന്‍ തുക ആവശ്യപ്പെട്ടിരുന്നു. വിലപേശലുകള്‍ക്കൊടുവില്‍ ഒരു അനുയായി 15.17 ദശലക്ഷം സിംഗപ്പൂര്‍ ഡോളര്‍ ഇതിനായി നല്‍കി- റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

തമിഴ് നടിയുമൊത്തുള്ള അശ്ലീല വീഡിയോ ഒരു തമിഴ് വി ചാനല്‍ പുറത്തുവിട്ടതോടെയാണ് നിത്യാനന്ദ ലൈംഗിക വിവാദത്തില്‍ കുടുങ്ങുന്നത്. എന്നാല്‍, വീഡിയോയില്‍ കാണുന്ന സ്ത്രീ താനല്ല എന്ന് തെന്നിന്ത്യന്‍ ചലച്ചിത്രതാരം രഞ്ജിത അടുത്തകാലത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചലസ്, ടൊറന്റോ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിത്യാനന്ദയ്ക്ക് ധാരാളം അനുയായികളുണ്ട്.

English summary
Swami Nithyananda admitted to sleeping with more than 20 women, including a Tamil porn star, reported Sin Chew Daily.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X