Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമോലിന്‍ കേസ്: വിചാരണക്കുള്ള സ്‌റ്റേ നീങ്ങി

Supreme Court
ദില്ലി: പാമോലിന്‍ കേസില്‍ കെകരുണാകരന്‍ നല്‍കിയിരുന്ന ഹര്‍ജിയിലെ തുടര്‍ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. കേസില്‍ മുഖ്യ ആരോപണ വിധേയനായ കരുണാകരനെ വിചാരണ ചെയ്യുന്നതിനുള്ളതിനെതിരെ നേടിയ സ്‌റ്റേയാണ് റദ്ദാക്കിയത്.

കരുണാകരന്റെ നിര്യാണത്തോടെ സ്‌റ്റേ നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. അതേ സമയം കേസില്‍ മറ്റൊരു പ്രതിയായ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പി.ജെ തോമസിനെതിരായ വിചാരണ നടപടി തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് കേസ് പരിഗണിച്ചുവന്നിരുന്നത്. ഇതില്‍ വിചാരണ നടത്തിനുള്ള നടപടിക്കെതിരെ കരുണാകരന്‍ സുപ്രീം കോടതിയില്‍ നിന്നു നേടിയ സ്‌റ്റേ അദ്ദേഹത്തിന്റെ നിര്യാണത്തോടെ അവസാനിക്കുകയാണെന്ന് സുപ്രീം കോടതി അറിയിച്ചിരിയ്ക്കുന്നത്.

1991 കാലയളവില്‍ മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ സംസ്ഥാനത്തിന് 1.32 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. അന്നു മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെയും ഭക്ഷ്യമന്ത്രിയായിരുന്ന സി.എച്ച് മുസ്തഫയെയും മുഖ്യപ്രതികളാക്കിയാണ് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേസെടുത്തത്.അന്നത്തെ ഭക്ഷ്യസെക്രട്ടറിയായിരുന്ന ജിജി തോംസണ്‍, നിലവിലെ സി.വി.സി ആയ പി.ജെ. തോമസ് ഉള്‍പ്പെടെ ആറു പേര്‍ കൂടി പ്രതികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+