മൊബൈലിനായി 16കാരന്‍ സഹപാഠിയെ കൊന്നു
അസംഗഡ്: ഹിന്ദി സിനിമാ ഗാനങ്ങള്‍ കേള്‍ക്കാന്‍ മൊബൈല്‍ നല്‍കാതിരുന്ന എട്ടാംക്ലാസുകാരനെ സഹപാഠി കഴുത്തറുത്തു കൊന്നു.
ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് സംഭവ നടന്നിരിക്കുന്നത്. മഹന്ദ് ശിവദാസ് വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മനീഷാണ് സഹപാഠിയായ മുന്നയെ കഴുത്തറുത്ത് കൊന്നത്.
മുന്നയുടെ മൃതദേഹം ഗ്രാമത്തിലൊരിടത്തുന്നിന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനീഷിനെ അറസ്റ്റു ചെയ്തത്.
മുന്നയെ അവസാനം കണ്ടത് സുഹൃത്തായ മനീഷിനൊപ്പമായിരുന്നു. ഇതറിഞ്ഞ പൊലീസ് മനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്.
കൊലപാതകത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. മനീഷിന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications