വാഗമണ്‍ സിമി ക്യാമ്പ്: പ്രോസിക്യൂഷന് അനുമതി

ലഷ്‌കര്‍ അടക്കമുള്ള രാജ്യാന്തര തീവ്രവാദ സംഘടനകളുമായി നേരിട്ടു ബന്ധമുള്ള ഈരാറ്റുപേട്ട നടയ്ക്കല്‍ പീടിയാക്കല്‍ ഷാദുലിയാണു കേസിലെ ഒന്നാം പ്രതി.പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമാണു ചുമത്തിയിട്ടുള്ളത്. പാനായിക്കുളം സിമി ക്യാംപ് കേസിലെയും ഒന്നാാം പ്രതിയാണു ഷാദുലി.
2007-ല്‍ വാഗമണില്‍ നടന്ന സിമി ക്യാമ്പില്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദിയായ മസൂദ് അക്തര്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര ബന്ധമുള്ള 30 തീവ്രവാദികള്‍ പങ്കെടുത്തിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.
അന്യ രാജ്യങ്ങളിലെ തീവ്രവാദികള്‍ നേരിട്ട് പങ്കുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസെന്ന പ്രത്യേകതയും ഇതിനുണ്ട്. സിമി ക്യാമ്പില്‍ കേസില്‍ ഈ ആഴ്ച അവസാനമോ അടുത്തയാഴ്ചയോ എറണാകുളം പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
ക്യാമ്പില്‍ എ.കെ-47 മെഷീന്‍ ഗണ്ണുകള്‍, പെട്രോള്‍ ബോംബ്, സ്‌ഫോടക വസ്തുക്കള്‍, എയര്‍ഗണ്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കിയതായും അന്വേഷണത്തില്‍ കണ്‌ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications