കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോ യാത്ര കീശ കാലിയാക്കും

  • By Ajith Babu
Google Oneindia Malayalam News

Auto-Taxi fare to rise
തിരുവനന്തപുരം: ഓട്ടോറിക്ഷ, ടാക്‌സി നിരക്കുകളില്‍ വര്‍ധന. ഓട്ടോയ്ക്ക് മിനിമം നിരക്ക് 12 രൂപയായും ടാക്‌സിയ്ക്ക് മിനിമം നിരക്ക് 60 രൂപയാക്കാനുമാണ് തീരുമാനം. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ഇതു സംബന്ധിച്ച അന്തിമതീരുമാനമെടുക്കും.

നിരക്ക് പരിഷ്‌കരണം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് എം.രാമചന്ദ്രന്‍ കമ്മിറ്റിയാണ് വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തത്.. ഓട്ടോയ്ക്ക് ഒന്നേകാല്‍ കിലോമീറ്ററിന് ഏഴര രൂപയായിരുന്നത് എട്ടു രൂപയായി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്.

നിരക്കു വര്‍ദ്ധന ആവശ്യപ്പെട്ട് ഓ്‌ട്ടോ-ടാക്‌സി തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ചാര്‍ജ്ജ് വര്‍ദ്ധന പരിഗണിയ്ക്കാമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X