പി.എംഎ സലാമിനെ ഐ.എന്‍.എല്ലില്‍ നിന്ന് പുറത്താക്കി
കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പിഎംഎ സലാമിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് എസ്എ പുതിയവളപ്പില്‍ അറിയിച്ചു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്റെ നിര്‍ദ്ദേശപ്രകാരമാണിതെന്നും പുതിയവളപ്പില്‍ അറിയിച്ചു.
ഐ.എന്‍.എല്ലിനെ പിളര്‍ത്തി മുസ്ലീം ലീഗില്‍ ചേര്‍ക്കാന്‍ സലാം നീക്കം നടത്തുന്നതായി ഔദ്യോഗിക വിഭാഗം നേരത്തെ മുതല്‍ ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സലാം കടുത്ത വിമര്‍ശനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പെടുന്നനെ അച്ചടക്ക നടപടി എടുത്തത്.












Click it and Unblock the Notifications