Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമനത്തട്ടിപ്പ്: ഷംസീറ കീഴടങ്ങി

Shamsira
കല്‍പ്പറ്റ: വ്യാജ നിയമനത്തട്ടിപ്പു കേസിലകപ്പെട്ടതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന നിലമ്പൂര്‍ എടക്കര കറുത്തേടത്ത് വീട്ടില്‍ കെബി ഷംസീറ കീഴടങ്ങി. കല്‍പ്പറ്റ ഡിവൈഎസ്പി പിഡി ശശിക്കു മുന്‍പാകെയാണു കീഴടങ്ങിയത്.

കേസിലെ എട്ടാം പ്രതിയായ ഷംസീറ, പിതാവ് സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയില്‍ ബഷീര്‍, ഭര്‍ത്താവ് എന്നിവരോട് ഈ മാസം 10,11 തീയതികളില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ ശ്രമം നടത്തിയെങ്കിലും മൂന്നുപേരോടും കീഴടങ്ങാനാണ് കോടതി നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്നാണു ഷംസീറ പൊലീസില്‍ കീഴടങ്ങിയത്.

വ്യാജ നിയമനത്തട്ടിപ്പ് പുറത്തുവന്നയുടനെ ഷംസീറ മസ്‌കറ്റിലേക്കു കടക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കായാണു വ്യാജരേഖ ചമച്ചു ഷംസീറ നിയമനം നേടിയത്.

ഷംസീറയ്ക്കു ജോലി തരപ്പെടുത്തി കൊടുത്ത രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ഷംസീറയെ കേസില്‍ പ്രതിയാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+