യുഡിഎഫിന്റെ മോചനയാത്ര തുടങ്ങി
ഉപ്പള (കാസര്‍കോട്): നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം. ഇടതുമുന്നണി ഭരണത്തെ താഴെറിയക്കി യുഡിഎഫ് കേരളത്തെ നയിക്കുമെന്നും നവകേരളം കെട്ടിപ്പടുക്കുമെന്നും പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരള മോചന യാത്ര മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ പ്രയാണം ആരംഭിച്ചു.
യുഡിഎഫിലെ വിവിധ കക്ഷിനേതാക്കളും എംപിമാരും എംഎല്‍എമാരും ആയിരക്കണക്കിനു പ്രവര്‍ത്തകരും അണിനിരന്ന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയെ ഷാള്‍ അണിയിച്ചുകൊണ്ടു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ഇടതു സര്‍ക്കാരിന്റെ നാലരവര്‍ഷം കൊണ്ടു കേരളം 15 വര്‍ഷം പിറകോട്ടു പോയെന്നും ക്വട്ടേഷന്‍ സംഘങ്ങളുടെ കയ്യില്‍ സംസ്ഥാനം അകപ്പെട്ടെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാവാത്ത സര്‍ക്കാരാണു കേരളത്തിലുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications