കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കറുടെ കാറില്‍ പതാക തലതിരിച്ചുകെട്ടി

  • By Lakshmi
Google Oneindia Malayalam News

ഒറ്റപ്പാലം: നിയമസഭാ സ്പീക്കര്‍ കെ രാധാകൃഷ്ണന്റെ ഔദ്യോഗിക വാഹനത്തില്‍ ദേശീയ പതാക തലതിരിച്ചു കെട്ടിയതു വിവാദമായി.

ഇതു കണ്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒറ്റപ്പാലം എന്‍എസ്എസ് ട്രെയിനിങ് കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണു കെ. രാധാകൃഷ്ണന്റെ കാറിനു മുന്നില്‍ ദേശീയ പതാക തലകീഴായി കെട്ടിയ നിലയില്‍ കണ്ടത്.

സംഭവമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് എന്‍.കെ. ജയരാജന്‍, മണ്ഡലം പ്രസിഡന്റ് പി.ബി. ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ കോളജ് അങ്കണത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുന്നില്‍ തടിച്ചുകൂടി.

പതാക തലതിരിച്ച് കെട്ടിയതാണ് ഇതിന് കാരണമെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍ പതാക ശരിയായി കെട്ടാന്‍ ശ്രമിച്ചു. ഇത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഭവം വാക്കേറ്റമായി.

ഉദ്ഘാടനചടങ്ങിലായിരുന്ന സ്പീക്കര്‍ സ്ഥലത്തെത്തിയ ശേഷമേ പതാക മാറ്റിക്കെട്ടാന്‍ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. ഇതിനിടെ ഗണ്‍മാന്‍ പതാക അഴിച്ചു മാറ്റാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. ഗണ്‍മാനും യൂത്ത് കോണ്‍ഗ്രസുകാരും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടെ െ്രെഡവര്‍ പതാക എടുത്തുമാറ്റി.

തുടര്‍ന്ന്, ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്ന എം. ഹംസ എംഎല്‍എ ഇടപ്പെട്ടു ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സത്യന്‍ പെരുമ്പറക്കോട്, വൈസ് പ്രസിഡന്റ് മനോജ് സ്റ്റീഫന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് രംഗം ശാന്തമായത്.

പൊലീസ് അകമ്പടിയില്ലാതെയാണ് സ്പീക്കര്‍ പരിപാടിക്ക് എത്തിയത്. പ്രശ്‌നമറിഞ്ഞ് എസ്‌ഐ വേലായുധന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. കാറിലെ പതാക ശരിയായ രീതിയില്‍ സ്ഥാപിച്ച ശേഷമാണു സ്പീക്കര്‍ വേദി വിട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X