2010 ആപ്പിന്റെ വര്‍ഷം
ന്യൂയോര്‍ക്ക്: കമ്പ്യൂട്ടറിന്റെയോ സ്മാര്‍ട്ട്‌ഫോണിന്റെയോ ഏതെങ്കിലും പ്രവര്‍ത്തനത്തെ കുറിക്കുന്ന അപ്ലിക്കേഷന്‍ എന്ന പദത്തിന്റെ ഹ്രസ്വരൂപമായ ആപ്(App) എന്ന പദത്തെ 2010ലെ വാക്കായി തെരഞ്ഞെടുത്തു.
അമേരിക്കന്‍ ഡയലക്ട് സൊസൈറ്റിയാണ് പോയവര്‍ഷം ഏറ്റവുമധികം ഉപകാരപ്പെട്ട വാക്കായി 'ആപ്' തെരഞ്ഞെടുത്തത്. നോം, ജങ്ക്, വിക്കിലീക്‌സ്, ട്രെന്‍ഡ് എന്നീ വാക്കുകളെ പിന്തള്ളിയാണ് ആപ്പ് മുന്നിലെത്തിയത്. ഏറ്റവും ഉപയോഗപ്രദമായ വാക്കെന്ന ഖ്യാതിയാണ് നോം നേടിയിരിക്കുന്നത്.
ഏറ്റവും അതിക്രമ സ്വഭാവമുള്ള വാക്കായി തെരഞ്ഞെടുക്കപ്പെട്ടത് 'ഗേറ്റ് റെയ്പ്' ആണ്.2009ലെ ഏറ്റവും പ്രധാന വാക്കായി അംഗീകരിക്കപ്പെട്ടത് 'ട്വീറ്റ്' ആയിരുന്നു.
എതിര്‍ക്കുക എന്ന അര്‍ഥം വരുന്ന റെഫ്യൂഡിയേറ്റ് ആണ് ഒട്ടും ആവശ്യമല്ലാത്ത വാക്കായി തെരഞ്ഞെടുക്കപ്പെട്ടത്. സാറാ പാലിന്റെ പ്രസംഗത്തിലൂടെയാണ് റെഫ്യൂഡിയേറ്റ് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടത്.












Click it and Unblock the Notifications