13കാരനുമായി സെക്സ്; വീട്ടമ്മ കുടുങ്ങി
എക്സ് ബോസ് ലൈവ് ചാറ്റ്റൂമിലാണ് 13കാരനെ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ റേച്ചല്‍ പരിചയപ്പെട്ടത്. പരിചയം പതുക്കെ അതിരുവിട്ട ബന്ധമായി മാറുകയായിരുന്നു. ഓണ്‍ലൈന്‍ ചാറ്റില്‍ തുടങ്ങിയ ബന്ധം ഫോണ്‍ വിളിയിലേക്കും അശ്ലീല എസ്എംഎസുകളിലേക്കും മാറി. തുടര്‍ന്ന് അശ്ലീ വീഡിയോ ക്ലിപ്പുകളും ചിത്രങ്ങളും ഇരുവരും കൈമാറിയെന്ന് പൊലീസ് പറയുന്നു. പയ്യനെ മയക്കാനായി തനിയ്ക്ക് 23 വയസ്സേയുള്ളൂവെന്നാണ് റേച്ചല്‍ പറഞ്ഞിരുന്നത്.
കൊച്ചു കാമുകനെ കാണാനായി കാലിഫോര്‍ണിയയില്‍ നിന്ന് മേരിലാന്‍ഡിലേക്ക് വിമാനം കയറിയാണ് റേച്ചല്‍ പോയത്. താങ്ക്സ ഗിവിങ് ദിനത്തില്‍ പയ്യന്റെ വീട്ടില്‍ വെച്ചാണ് ഇരുവരും തമ്മില്‍ കണ്ടത്. പിന്നീട് കുട്ടിയുടെ മൊബൈലിലെ റൊമാന്‍സ് മെസേജ് കണ്ട് വീട്ടുകാര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ കാര്യങ്ങളെല്ലാം വെളിപ്പെടുകയായിരുന്നു.
കുടുങ്ങാതിരിയ്ക്കാന്‍ വ്യാജപേരിലാണ് റേച്ചല്‍ ബാലനുമായി ആശയവിനിമയം നടത്തിയിരുന്നത്. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തില്‍ യഥാര്‍ത്ഥ പേരും അവരുടെ ഓറഞ്ച് കൗണ്ടിയിലെ വീടും കണ്ടെത്തി. കലിഫോര്‍ണിയയില്‍ തന്നെ റേച്ചല്‍ മയക്കിയെടുത്ത മറ്റൊരു പയ്യന്റെ വിവരങ്ങളും പൊലീസ് അന്വേഷിയ്ക്കുകയാണ്.