കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ ഉണര്‍വ് എത്ര കാലത്തേയ്ക്ക്?

Google Oneindia Malayalam News

മുംബൈ: 2011ലെ തുടര്‍ച്ചയായ ഇറക്കത്തിന് ശേഷം വന്ന ആശ്വാസ ദിവസം ആയിരുന്നു ജനുവരി 12. രാവിലെ ചെറിയ തോതില്‍ കയറിയും ഇറങ്ങിയും നിന്ന ഓഹരി വിപണി ഉച്ചയ്ക്ക് ശേഷം കയറി. 300 ലേറെ പോയന്റാണ് വൈകീട്ട് വിപണി അവസാനിച്ചപ്പോള്‍ സെന്‍സെക്സ് കയറിയത്. നിഫ്ടി 100 ലേറെ പോയന്റും കയറി.

സെന്‍സെക്സ് 19,534.10 (+337.76)
നിഫ്ടി 5,863.25 (+109.15)

ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് ആരംഭിച്ച യൂറോപ്യന്‍ വിപണി കയറ്റത്തിലായിരുന്നു. അത് സെന്‍സെക്സിനേയും സഹായിച്ചു. രണ്ട് മണി കഴിഞ്ഞപ്പോള്‍ സെന്‍സെക്സ് 224 പോയന്റാണ് കയറിയത്. നിഫ്ടി 71 പോയന്റും കയറി.

പിന്നീട് കയറ്റമായിരുന്നു മൂന്ന് മണി കഴിഞ്ഞതോടെ സെന്‍സെക്സ് 355 പോയന്റ് കയറി. വിദേശ നിക്ഷേപ ഫണ്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ നിന്ന് ഒഴിഞ്ഞ് നിന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വന്‍ ഇറക്കത്തിന് കാരണം. ലോഹം, ബാങ്കിംഗ്, ക്യാപ്പിറ്റല്‍ ഉല്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളായിരുന്നു പ്രധാനമായും നേട്ടം ഉണ്ടാക്കിയത്.

പൊതു വിപണിയിലെ അധിക പണ ലഭ്യത നിയന്ത്രിയ്ക്കാനായി ബാങ്ക് പലിശ നിരക്ക് കൂട്ടാനിയടുണ്ടെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്. എന്നാല്‍ ബുധനാഴ്ച വിപണി അത് മറന്ന മട്ടാണ് കാണിച്ചത്.

എന്നാല്‍ വിപണി ഉയര്‍ന്ന നിലയിലെത്തുമ്പോള്‍ ഒക്കെ വില്പന സമ്മര്‍ദ്ദം ഉണ്ടാവുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം താണ വിലയ്ക്ക് വാങ്ങിയവ വിറ്റ് ലാഭം നേടാനുള്ള ശ്രമമായിരുന്നു ഇതിന് കാരണം. വിപണി ഇനിയും താഴേയ്ക്ക് പോയോയ്ക്കുമെന്ന സംശയമാണ് ഈ നീക്കത്തിന് വഴി തെളിയ്ക്കുന്നത്.

English summary
Benchmark Sensex added more than 300 points and the Nifty over 100 points on the back of short covering in same sectors which seen sell-off in previous six sessions of trade. All sectoral indices were in green barring capital goods; even broader indices followed the same trend with more than one percent gain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X