കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്‌ഐവി: 22കാരന് ഹോസ്റ്റല്‍ നിഷേധിച്ചു

  • By Lakshmi
Google Oneindia Malayalam News

മധുര: എച്ച്‌ഐവി പൊസീറ്റീവായ വിദ്യാര്‍ഥിയ്ക്ക് കോളെജ് ഹോസ്റ്റലില്‍ താമസം നിഷേധിച്ചു. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുള്ള അമ്മന്‍ കോളെജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലാണ് സംഭവം.

രണ്ടാം വര്‍ഷ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ 22കാരന്‍ മണികണ്ഠനാണ് ഹോസ്റ്റല്‍ മുറി കി്ട്ടാതെ വലയുന്നത്. മണികണ്ഠന്‍ എയ്ഡ്‌സ് രോഗിയാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് അധകൃതര്‍ ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചത്.

മണികണ്ഠന്റെ രോഗവിവരം അറിഞ്ഞ അധിതര്‍ താമസിച്ചുകൊണ്ടിരുന്ന മുറി ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രേ. പ്രശ്‌നം ഡിണ്ടിഗലിലെ ഭരണാധികാരികളുടെ മുന്നിലെത്തിയപ്പോള്‍ അവരെടുത്ത നിലപാടും വിചിത്രമായിരുന്നു.

മണികണ്ഠന് ഹോസ്റ്റലില്‍ത്തന്നെ താമസിക്കുന്നതിനുള്ള അനുവാദം നേടിക്കൊടുക്കുന്നതിന് പകരം പുറത്ത് താമസിക്കാമെന്നും ചെലവ് വഹിച്ചുകൊള്ളാമെന്നുമാണ് ഇവര്‍ മറുപടി നല്‍കിയത്.

ചില സാമൂഹ്യപ്രവര്‍ത്തകരാണ് തന്നെ ഈ പ്രശ്‌നം അറിയിച്ചതെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിട്ടുണ്ടെന്നും കളക്ടര്‍ എം വല്ലലാര്‍ പറയുന്നു.

കോളെജ് അധികൃതരോട് അന്വേഷിച്ചപ്പോള്‍ മണികണ്ഠന് ഇടക്കിടെ പനിയും വയറിളക്കവും ഉണ്ടാവുന്നുണ്ടെന്നും ഡോര്‍മിറ്ററി ആയതിനാല്‍ മറ്റുകുട്ടികള്‍ക്കും രോഗം പടരുമെന്നുമാണ് പറഞ്ഞതെന്ന് കളക്ടര്‍ പറയുന്നു. അതിനാലാണ് കാമ്പസിന് പുറത്ത് മണികണ്ഠന് താമസമൊരുക്കാന്‍ ആവശ്യപ്പെട്ടതെന്നും ഇവര്‍ പറയുന്നു.

English summary
Authorities of a college near Dindigul town in southern Tamil Nadu have denied hostel accommodation to an HIV positive student.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X