ദില്ലിയില്‍ ഉള്ളി വ്യാപാരികള്‍ സമരത്തില്‍
ദില്ലി: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെതിരെ ദില്ലി ആസാദ്പൂര്‍ മന്‍ഡിലെ ഉള്ളി വ്യാപാരികള്‍ ചൊവ്വാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചു. ദില്ലിയിലെ മറ്റു മാര്‍ക്കറ്റുകളും സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇവിടത്തെ വ്യാപാരികള്‍ സമരം തുടങ്ങുന്നതോടെ രാജ്യത്തെ ഉള്ളിവില വീണ്ടും വര്‍ധിച്ചേക്കുമെന്നാണ് ആശങ്ക. അതേസമയം, സമരക്കാര്‍ക്കെതിരെ അവശ്യ സര്‍വീസ് നിയമമായ എസ്മ പ്രയോഗിക്കുമെന്ന് ദില്ലി സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.
ഇതിനിടെ വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച തുടരുകയാണെന്നും ഉടന്‍ സമരം പിന്‍വലിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ദില്ലി അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ബോര്‍ഡ് ചെയര്‍മാന്‍ ബ്രഹ്മ യാദവ് പറഞ്ഞു.












Click it and Unblock the Notifications