അയ്യപ്പന്‍മാരുടെ കുളി; തീവണ്ടികള്‍ വൈകി
സേലം: അയ്യപ്പഭക്തരുടെ കുളി നിമിത്തം ചെന്നൈയിലേക്കുള്ള ഏഴ് തീവണ്ടികള്‍ വൈകി. ഈറോഡ് വെച്ച് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 5000ത്തോളം ഭക്തരുമായി പോവുകയായിരുന്ന രണ്ട് സ്‌പെഷ്യല്‍ തീവണ്ടികളിലെ ഭക്തന്‍മാരാണ് ഈറോഡ് സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ട്രാക്കില്‍ കുളിച്ചത്.
ട്രാക്കുകള്‍ക്ക് നടുവില്‍ തീവണ്ടികളില്‍ വെള്ളം നിറയ്ക്കാന്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പില്‍ നിന്നും വെള്ളമെടുത്തായിരുന്നു കുളി.
ഇവരുടെ കുളി കാരണം ചെന്നൈയിലേക്കുള്ള തീവണ്ടികള്‍ മൂന്ന് മണിക്കൂര്‍ വരെ വൈകി. തുടര്‍ന്ന് പൊലീസ് എത്തി ഭക്തമാരെ ട്രാക്കില്‍ നിന്ന് ഓടിച്ച ശേഷമാണ് തീവണ്ടികള്‍ കടത്തിവിട്ടത്.












Click it and Unblock the Notifications