മമതയുടെ റെയില്‍വെ പരസ്യം വിവാദമാകുന്നു
കൊല്‍ക്കത്ത: റെയില്‍വേ മന്ത്രി മമത ബാനര്‍ജിയുടെ ചിത്രം വച്ച പരസ്യം വിവാദമാകുന്നു. പാര്‍ട്ടി റാലിയില്‍ കൈകൂപ്പി നില്‍ക്കുന്ന ചിത്രമുള്ള റെയില്‍വെ പരസ്യം കഴിഞ്ഞ ദിവസം ബംഗാള്‍ പത്രങ്ങളില്‍ വന്നിരുന്നു.
വ്യാവസായിക വികസനത്തിന്റെ പുതിയ ചക്രവാളമെന്ന തലക്കെട്ടില്‍ വന്ന പരസ്യത്തില്‍ 'കൃഷിയാണു പ്രചോദനം, വ്യവസായം ഉപലബ്ധി' എന്ന മുദ്രാവാക്യവും ചേര്‍ത്തു. റെയില്‍വേയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ മുദ്രാവാക്യം തൃണമൂല്‍ കോണ്‍ഗ്രസ് തിങ്കളാഴ്ച നടത്തിയ റാലിയിലും മുഴങ്ങിക്കേട്ടിരുന്നു.
ബംഗാള്‍ തെരഞ്ഞെടുപ്പിനു നാലുമാസം ബാക്കി നില്‍ക്കെ റെയ്ല്‍വേയെ പ്രചാരണായുധമാക്കാനാണു മമതയുടെ ശ്രമമെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തുമ്പോള്‍ ഇതു യാദൃച്ഛികമാണെന്നാണ് തൃണമൂല്‍ നേതാക്കള്‍ വാദിയ്ക്കുന്നത്.












Click it and Unblock the Notifications