കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഓട്ടോ ചാര്‍ജ് 12 രൂപയായും ടാക്‌സിക്ക് 60 രൂപയുമായിട്ടാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഓട്ടോയ്ക്ക് 10 രൂപയും ടാക്‌സിക്ക് 50 രൂപയുമായിരുന്നു മിനിമം ചാര്‍ജ്.

ഓട്ടോടാക്‌സി കൂലി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ ചെയര്‍മാനായ സമിതിയുടെ റിപ്പോര്‍ട്ടിന് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിരക്ക് വര്‍ദ്ധന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാലുടന്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവില്‍ ഓട്ടോയ്ക്ക് ഒന്നേകാല്‍ കിലോമീറ്ററിന് 10 രൂപയാണ് മിനിമം ചാര്‍ജ്. പിന്നീടുള്ള ഓരോ കി.മീറ്ററിനും 6 രൂപയാണ് നിരക്ക്. പുതിയ നിരക്ക് പ്രകാരം അധിക കിലോമീറ്ററിന് ആറില്‍ നിന്ന് ഏഴു രൂപയാകും.ടാക്‌സിക്ക് മിനിമം ചാര്‍ജ് മൂന്നു കിലോമീറ്ററിന് 50 രൂപയാണ്. പിന്നീടുള്ള ഓരോ കി.മീറ്ററിനും ഏഴര രൂപയും. പുതിയ നിരക്ക് പ്രകാരം അധിക കിലോമീറ്ററിന് 7.50 രൂപയെന്നത് എട്ടാകും.

ഇടതു സര്‍ക്കാരിനെതിരായ കുറ്റപത്രവുമായി കോണ്‍ഗ്രസും ഘടകകക്ഷികളും ചേര്‍ന്ന് നത്തുന്ന കേരള മോചന യാത്ര അങ്ങനെ നടക്കട്ടെയെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും, മറ്റു പ്രതിപക്ഷ ഘടകകക്ഷികളും എല്ലാവരുമടങ്ങുന്ന 'മോചന യാത്ര' അവരുടെ അഭിലാഷങ്ങള്‍ ഉച്ചത്തില്‍ പറയും. അത് അങ്ങനെ നടക്കട്ടെ യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വി.എസ് പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ എയര്‍പോര്‍ട്ടിനെ നിയന്ത്രിക്കുന്ന തരത്തിലുള്ള വമ്പന്‍ സ്രാവുകള്‍ക്ക് നല്‍കില്ലെന്നാണ് ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജനെതിരെ വിജിലന്‍സ് കേസെടുക്കാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X