കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്നോപാര്‍ക്ക് ടെക്കീസിന് കോണ്ടം മെഷീന്‍

  • By Ajith Babu
Google Oneindia Malayalam News

Technopark
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ കോണ്ടം വെന്‍ഡിങ് മെഷീന്‍ സ്ഥാപിയ്ക്കുന്നു. മുപ്പതിനായിരത്തോളം പേര്‍ ജോലിയെടുക്കുന്ന ടെക്‌നോപാര്‍ക്കില്‍ ഹെല്‍ത്ത്‌കെയര്‍ കമ്പനിയായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡാണ് കോണ്ടം വെന്‍ഡിങ് മെഷീന്‍ സ്ഥാപിയ്ക്കുന്നത്.

ടെക്‌നോപാര്‍ക്കിലെ തൊഴിലാളികള്‍ക്കിടയിലെ ഉറ ഉപയോഗം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഉപയോഗശേഷം ഉപേക്ഷിച്ച കോണ്ടം അടിഞ്ഞുകൂടി ടോയ്‌ലെറ്റ് ഡ്രെയിനേജ് അടഞ്ഞതും ശുചീകരണ തൊഴിലാളികള്‍ ഇത് കണ്ടെത്തിയതും ദേശീയ മാധ്യമങ്ങള്‍ തന്നെ വന്‍ പ്രധാന്യത്തോടെ വാര്‍ത്തയാക്കിയിരുന്നു.

ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ വെന്‍ഡിങ് മെഷീന്‍ സ്ഥാപിയ്ക്കുന്നതോടെ ക്യാമ്പസിനുള്ളിലെ കോണ്ടം ഉപയോഗം കൂടുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ക്യാമ്പസിനുള്ളില്‍ ജോലിയ്ക്ക് വരുന്നവര്‍ക്ക കോണ്ടം എന്തിനാണെന്ന ചോദ്യവും ചില കോണുകളില്‍ നിന്നുയരുന്നുണ്ട്. എന്നാല്‍ ലൈംഗികജന്യ രോഗങ്ങളും മറ്റു തടയുന്ന കോണ്ടത്തെ അകറ്റി നിര്‍ത്തേണ്ടെന്നാണ് ടെക്കികള്‍ പറയുന്നത്.

വാണിജ്യ വിപണനസാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് ക്യാമ്പസിനുള്ളിലെ ടെക്‌നോമാളില്‍ എച്ച്എല്‍എല്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിയ്ക്കുന്നത്. 7500 രൂപ മാസവാടകയായി ടെക്‌നോപാര്‍ക്കിന് ഇതിലൂടെ ലഭിയ്ക്കുമെന്ന് ഐടി പാര്‍ക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എം വാസുദേവന്‍ പറഞ്ഞു. 200 കമ്പനികളിലായി മുപ്പതിനായിരത്തോളം ജീവനക്കാര്‍ ഐടി പാര്‍ക്കില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

കോണ്ടം ഇപ്പോള്‍ എല്ലാ കടകളിലും ലഭ്യമാണ്. അതിനാല്‍ ടെക്‌നോപാര്‍ക്കില്‍ ലഭ്യമല്ലെങ്കില്‍ പോലും ആവശ്യക്കാര്‍ക്ക് പുറമെ വാങ്ങാവുന്നതേയുള്ളൂ. വാസുദേവന്‍ വെന്‍ഡിങ് സ്ഥാപിയ്ക്കുന്നതിനെ വിമര്‍ശിയ്ക്കുന്നവര്‍ക്ക് മറുപടി നല്‍കുന്നു.

English summary
Kerala Technopark campus here will have a condom vending unit at their disposal in a week's time, with healthcare firm HLL Lifecare Ltd set to install one there.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X